ഹൂസ്റ്റൺ : ടിഎംസി ഹെലിക്‌സ് പാർക്കിലെ തെരുവുകൾ വാരാന്ത്യത്തിൽ ഓർമ്മകളും പ്രതീക്ഷകളും നിറഞ്ഞു, ആയിരങ്ങൾ 'വാക്ക് ടു എൻഡ് അൽഷിമേഴ്‌സ്' പരിപാടിയിൽ പങ്കെടുത്തപ്പോൾ. 4,000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ നടന്ന ഈ വർഷത്തെ ഇവന്റ് ചരിത്രം സൃഷ്ടിച്ചു - റെക്കോർഡ് ബ്രേക്കിംഗ് $1 മില്യൺ ഫണ്ട് സമാഹരിച്ചു.
KHOU 11 ആങ്കർ മാർസെലിനോ ബെനിറ്റോ തുടർച്ചയായ മൂന്നാം വർഷവും പരിപാടിയുടെ മുഖ്യ പ്രതിനിധിയായി പങ്കെടുത്തു. 2023ൽ അമ്മയെ അൽഷിമേഴ്‌സിന് നഷ്ടപ്പെട്ട അദ്ദേഹം ഈ ലക്ഷ്യത്തെ ഹൃദയത്തിനോട് ചേർന്നതായാണ് കാണുന്നത്. 'ഇത് സാധ്യമാക്കാൻ സഹായിച്ച എല്ലാ പ്രേക്ഷകർക്കും, എന്റെ KHOU കുടുംബത്തിനും, സുഹൃത്തുകൾക്കും ഞാൻ അതീവ നന്ദിയുള്ളവനാണ്,' ബെനിറ്റോ പറഞ്ഞു.
സമാഹരിച്ച തുക അൽഷിമേഴ്‌സ് അസോസിയേഷൻ വഴി ഗവേഷണത്തിനും പരിചരണകർത്താക്കൾക്ക് പിന്തുണയ്ക്കാനും, രോഗശാന്തിയിലേക്കുള്ള ശ്രമങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്.
നിങ്ങളും സഹായിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ഡിസംബർ 31 വരെ വാക്ക് ടീമിന് സംഭാവന നൽകാം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
