'മുസ്ലീം ലോകത്ത് ക്രിസ്തുവിനെ അറിയാൻ ദാഹം'

DECEMBER 4, 2025, 1:02 AM

മുൻ മുസ്ലീം വിശ്വാസിയും ഇപ്പോൾ സുവിശേഷ പ്രവർത്തകനുമായ ഹാരൂൺ ഇബ്രാഹിം, തന്റെ മിഷനറി പ്രവർത്തനങ്ങളിലൂടെ ഒരു ലക്ഷത്തിലധികം ആളുകളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിച്ചതായി വെളിപ്പെടുത്തി.

ഇസ്രായേലിൽ അറബ്മുസ്ലീം മാതാപിതാക്കൾക്ക് ജനിച്ച ഇബ്രാഹിം, തന്റെ ക്രിസ്ത്യാനിയായ ഭാര്യയുടെ പ്രാർത്ഥനയിലൂടെയും യാദൃശ്ചികമായ ഒരു കൂടിക്കാഴ്ചയിലൂടെയുമാണ് ക്രിസ്തുവിൽ വിശ്വസിക്കാൻ തുടങ്ങിയത്. യോഹന്നാന്റെ സുവിശേഷം വായിച്ചതിലൂടെ യേശുവിൽ ആകൃഷ്ടനായ അദ്ദേഹം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു.

2003ൽ അൽ ഹയാത്ത് മിനിസ്ട്രീസ് സ്ഥാപിച്ച ഇബ്രാഹിം, അറബ് ലോകത്ത് മുസ്ലീങ്ങൾക്കായി അവരുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും അനുയോജ്യമായ ടിവി പരിപാടികൾ അവതരിപ്പിച്ചു

vachakam
vachakam
vachakam

2023ൽ മാത്രം 109 ദശലക്ഷം പ്രതികരണങ്ങളാണ് തങ്ങളുടെ പരിപാടികൾക്ക് ലഭിച്ചതെന്നും ആയിരക്കണക്കിന് ആളുകൾ ക്രിസ്തുവിനെ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. ക്രിസ്തുവിനെക്കുറിച്ച് കേൾക്കാൻ മുസ്ലീം ലോകത്ത് വലിയ ദാഹമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം ഉപേക്ഷിക്കുന്നത് പല രാജ്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലിനും ജോലി നഷ്ടപ്പെടുന്നതിനും ചില സന്ദർഭങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam