അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച H-1B വിസ അപേക്ഷകളിൽ $100,000 ഫീസ് ഈടാക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ സൈൻ ചെയ്തപ്പോൾ പ്രതിസന്ധിയിൽ ആയത് നിരവധിപേരാണ്. ട്രംപിന്റെ ഈ നടപടി ചെറിയ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ ഭാരം സൃഷ്ടിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, കൂടാതെ നൂതനത്വത്തിലും സാമ്പത്തിക വളർച്ചയിലും പ്രതികൂലഫലങ്ങൾ ഉണ്ടാക്കാമെന്നും അവർ പറയുന്നു.
തന്റെ സ്റ്റാർട്ടപ്പ് കമ്പനി ഇതിനകം തന്നെ ശമ്പളം നല്കാൻ ബുദ്ധിമുട്ടുകയാണ്, അതിന് പുറമെ ഈ ഫീസ് നൽകാൻ സാധിക്കില്ലെന്നാണ് സിയാറ്റിൽ അടിസ്ഥാനമാക്കിയ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗ് മാനേജർ അഭിഷേക് സിംഗ് പ്രതികരിച്ചത്. സിംഗ്, കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിൽ ജോലി ചെയ്യുന്നു, അദ്ദേഹം ഏഴ് വർഷം H-1B വിസയിൽ ആണ് പ്രവർത്തിച്ചത്.
അതേസമയം H-1B വിസ പ്രോഗ്രാം സാധാരണ അമേരിക്കൻ ടെക് കമ്പനികൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. 2025-ലെ ആദ്യ ആറുമാസങ്ങളിൽ അമസോൺ 10,000-ലധികം വിസകൾ നേടിയതായി റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗിൾ ഓരോന്നും 4,000-ലധികം വിസകൾ നേടി എന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പ്രോഗ്രാം വഴി കമ്പനികൾ വിദേശ വിദഗ്ധരെ നിയമിക്കുന്നു. ഒരാൾക്ക് $100,000 ഫീസ് നിർബന്ധിതമായാൽ ഇത് വലിയ ഭാരം സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
എന്നാൽ H-1B പ്രോഗ്രാമിലെ നയപരമായ ചർച്ചകളും - കമ്പനി വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നത് തടയാനുള്ള ശ്രമം - ട്രംപ് എക്സിക്യൂട്ടീവ് ഓർഡറിൽ വ്യക്തമാക്കിയിരിക്കുന്നു.
വലിയ ടെക് കമ്പനികൾ, ഉദാഹരണത്തിന് ആമസോൺ, മൈക്രോസോഫ്ട് തുടങ്ങിയവയ്ക്ക് ഫീസ് താങ്ങാൻ സാധിക്കും, എന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാൽ ചെറിയ സ്റ്റാർട്ടപ്പുകൾ, ചെറിയ കമ്പിനികൾ എന്നിവയ്ക്ക് ഉയർന്ന ഫീസ് കാരണം വലിയ പ്രതിസന്ധി നേരിടേണ്ടി വരും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
