കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (DHS) മുന്നറിയിപ്പ് നൽകി.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണം കൊളറാഡോയിലെ ഒരു ദന്തഡോക്ടറുടേതാണ്. തന്റെ ഭാര്യയുടെ പ്രോട്ടീൻ ഷേക്കിൽ സയനൈഡും ആർസെനിക്കും കലർത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും സാധാരണ അസുഖമാണെന്ന് കരുതി മടക്കി അയക്കുകയായിരുന്നു.
വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണ അസുഖങ്ങളുടേതിന് സമാനമായതിനാൽ പെട്ടെന്ന് കണ്ടെത്താനോ അന്വേഷണം നടത്താനോ സാധിക്കുന്നില്ല.
സയനൈഡ്, ആന്റിഫ്രീസ്, ഐ ഡ്രോപ്‌സ്, ഇൻസുലിൻ തുടങ്ങിയവയാണ് കൊലപാതകങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.
ഇത്തരം വിഷാംശങ്ങൾ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നത് വീട്ടിലെ കുട്ടികൾക്കും അയൽക്കാർക്കും രക്ഷാപ്രവർത്തകർക്കും വരെ അപകടമുണ്ടാക്കാം.
മെഡിക്കൽ പരിശോധനകളിലും പോലീസ് അന്വേഷണങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്
വൈറ്റ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയിൽ വെടിനിർത്തലിന് വഴിയൊരുങ്ങിയത് ഇങ്ങനെ
ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ