യുഎസിലെ ഏറ്റവും കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ മരിച്ചു

NOVEMBER 4, 2025, 6:31 PM

പെന്‍സില്‍വേനിയ: യുഎസിലെ ഏറ്റവും കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി എന്നറിയപ്പെടുന്ന ജോര്‍ജ് ബാങ്ക്‌സ് (83) പെന്‍സില്‍വേനിയയിലെ ജയിലില്‍ മരിച്ചു. 43 വര്‍ഷം മുന്‍പ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതിയാണ് മുന്‍ സൈനികന്‍ കൂടിയായ ജോര്‍ജ് ബാങ്ക്‌സ്. വില്‍ക്‌സ്ബാരിയില്‍ സ്വന്തം മക്കള്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ 1982 മുതല്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

1982 സെപ്റ്റംബര്‍ 25 നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.  പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ച് രാത്രി വൈകി വീട്ടിലെത്തിയ ഇയാള്‍ ഒരു വയസ് മുതല്‍ 6 വയസ് വരെ പ്രായമുള്ള 4 മക്കള്‍ ഉള്‍പ്പെടെ 5 കുട്ടികളെയും 4 സ്ത്രീകളെയും വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് സൈനിക യൂണിഫോം ധരിച്ച് തോക്കുമായി പുറത്തിറങ്ങി. സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ 4 കൗമാരക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. പിന്നീട് കാര്‍ മോഷ്ടിച്ച് പാര്‍ക്കിലേക്കു പോയി. അവിടെ വച്ച് ഭാര്യ, മറ്റൊരു മകന്‍ എന്നിവര്‍ ഉള്‍പ്പെടെ 4 പേരെ വെടിവച്ചുകൊന്നു.

സംഭവത്തിനുശേഷം ഭാര്യവീട്ടിലെത്തിയ ഇയാളെപ്പറ്റി ഭാര്യയുടെ അമ്മയാണ് പൊലീസില്‍ അറിയിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ പ്രതി പിന്നീടു കീഴടങ്ങുകയായിരുന്നു. പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും മനോരോഗമാണെന്ന് ചൂണ്ടിക്കാട്ടി മേല്‍ക്കോടതി ജീവപര്യന്തം ജയില്‍ശിക്ഷ ആക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam