ഷിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും. സമ്മേളനം നാഷണൽ കൺവീനർ റവ. ജോർജ് കെ സ്റ്റീഫൻസൻ ഉദ്ഘാടനം ചെയ്യും

JUNE 30, 2026, 10:19 AM

ഷിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിക്ക് തുടക്കം കുറിക്കും. ഡോ. ടൈറ്റസ് ഈപ്പൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം നിർവ്വഹിക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സീനിയർ പാസ്റ്റർ ഡോ. സതീഷ് കുമാർ, ഡോ. റ്റിങ്കു തോംസൺ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന വായന നടത്തും. നാഷണൽ കൊയറിനെ ബ്ലെസ്സൻ ബെന്നി പരിചയപ്പെടുത്തും.

ലോർഡ്‌സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഷേർളി ഷിക്കാഗോ രചിച്ച തീം സോങ് ഷിക്കാഗോ കൊയർ ടീം അവതരിപ്പിക്കും. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം ആശംസിക്കും. നാഷണൽ സെക്രട്ടറി സാം മാത്യുവിന്റെ നേതൃത്വത്തിൽ ലോക്കൽ ഭാരവാഹികളും നാഷണൽ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകും. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആശംസാ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ വായിക്കും.

ഇംഗ്ലീഷ് സെഷനിലെ പരിപാടികൾക്ക് ഡോ. ജോനാഥാൻ ജോർജും ടീമും നേതൃത്വം നൽകും. ലേഡീസിനായി ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രാമുകൾക്ക് കോർഡിനേറ്റർ ജീന വിൽസൺ നേതൃത്വം നൽകും.

vachakam
vachakam
vachakam

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിസിനാക് സമ്മേളനം നടക്കുന്നത്. ഷിക്കാഗോ ആതിഥേയത്വം നൽകുന്ന നാലാമത്തെ കോൺഫറൻസിനാണ് ഷംബർഗ് കൺവെൻഷൻ സെന്ററിൽ വേദി ഒരുങ്ങുന്നത്.

കുര്യൻ ഫിലിപ്പ്

നാഷണൽ മീഡിയ കോർഡിനേറ്റർ

vachakam
vachakam
vachakam

847-912-5578

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam