ഫിലഡൽഫിയ: ഷിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ ഇടവകകളും, മിഷനുകളും നവീകരണധ്യാനങ്ങൾ, തീർത്ഥാടനയാത്രകൾ, ബൈബിൾ പഠനങ്ങൾ, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തിവരുന്നു. ആത്മീയ നവീകരണത്തിനായി ഫിലാഡൽഫിയ ഫൊറോനാ ദേവാലയം ഈ ജൂബിലിവർഷത്തിൽ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിലേക്ക് ജൂബിലി തീർത്ഥാടനം നടത്തുന്നു.
എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന
പ്രാർത്ഥനാപൂർണമായ മരിയൻതീർത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും
പൂർവാധികം ഭക്തിപുർവം ഈ വർഷം സെപ്റ്റംബർ 6 ശനിയാഴ്ച ആഘോഷിക്കെപ്പടുന്നു.
ജർമ്മൻടൗണിന് തിലകമായി
നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ (The Basilica Shrine
of Our Lady of the Miraculous Medal; 475 E. Chelten Avenue,
Philadelphia, PA 19144) തുടർച്ചയായി ഇതു പതിനാലാം വർഷമാണ് വേളാങ്കണ്ണി
മാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്ത്യൻ
ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും
സഹകരണേത്താടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം
നൽകുന്നത്.
സെപ്റ്റംബർ 6 ശനിയാഴ്ച വൈകുന്നേരം നാലുമണിമുതൽ
ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും
സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ റെക്ടർ ഫാ. ജോൺ
കെറ്റിൽബെർഗർ സി. എം., സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ,
കൈക്കാരന്മാർ എന്നിവർ സംയുക്തമായി
ക്ഷണിക്കുന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയാ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ ആശീർവദിച്ചു പ്രതിഷ്ഠിക്കെപ്പട്ടത്. അന്ന് മുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർ ത്തെപ്പട്ടതിന്‌ശേഷം ഇതു മൂന്നാംതവണയാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണ് തിരുനാൾ ദിവസ െത്ത തിരുക്കർമ്മങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. ജോസി കൊല്ലമ്പറമ്പിൽ, റവ. ഫാ. ജസ്റ്റിൻ പനച്ചിക്കൽ, റവ. ഫാ. ജോൺ കെറ്റിൽബർഗർ സി. എം. (സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ) എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.
സീറോമലബാർ ഇടവകയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്ന് ചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങളും, വിശേഷാൽ ജൂബിലിദണ്ഡവിമോചനവും പ്രാപിക്കാൻ മരിയഭക്തർക്ക് സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ ജോസ് തോമസ് (തിരുനാൾ കോർഡിനേറ്റർ), സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, പോളച്ചൻ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്‌കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്