വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ഇരട്ട നികുതി വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചുവെന്നും ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി.
''ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാൻ 50% താരിഫ് ഏർപ്പെടുത്തിയത്,' ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ഇരട്ട താരിഫ് പിൻവലിക്കുമെന്ന് ട്രംപ് ഒരു സൂചനയും നൽകിയിട്ടില്ല.
ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ അമേരിക്ക തുടരുകയാണെന്നും, ആഴ്ചകൾ നീണ്ട നയതന്ത്ര ചർച്ചകൾക്ക് ശേഷം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്