റാന്റോൾഫ് കൗണ്ടി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഒരു കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്‌സ് (36), ആമി ലീ ലോക്ലിയർ (42) എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ മെയ് മാസത്തിലാണ് ആഷെബോറോയിലെ ഒരു വീട്ടിൽ കൗമാരക്കാരനെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്വേഷണത്തിൽ വീട്ടിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി.
തുടർന്ന് ജൂലൈയിൽ ഗ്രാൻഡ് ജൂറി ഇരുവർക്കുമെതിരെ കുറ്റം ചുമത്തി. കാരി ജോ ഗ്രേവ്‌സിനെതിരെ സെക്കൻഡ്ഡിഗ്രി കൊലപാതകത്തിനും ആമി ലീ ലോക്ലിയറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിട്ടുള്ളത്.
ജൂലൈ 31ന് ഇരുവരേയും റോബ്‌സൺ, കംബർലാൻഡ് കൗണ്ടികളിൽ നിന്ന് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാകാത്തതിന് ഇരുവർക്കുമെതിരെ നേരത്തെയും വാറന്റ് നിലവിലുണ്ടായിരുന്നു. ഗ്രേവ്‌സിന് ജാമ്യം ലഭിച്ചില്ല, ലോക്ലിയർക്ക് 3,62,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്