വിദേശ പണമിടപാടുകളും യു.എസ്. നികുതി നിയമങ്ങളും അറിയാം:ബോധവത്കരണ സെഷനുമായി ഫോമാ
ഫോമാ അന്തർ രാഷ്ട്ര കൺവെൻഷനിൽ പി.ട.ിതോമസ് നയിക്കുന്ന ടാക്സ് സെമിനാർ ജൂലൈ 31ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ ALAMO 1 മുറിയിൽ നടക്കുന്നതാണ്. സാഹിത്യ സമ്മേളനത്തിനു തൊട്ടു പിന്നാലെയാണ് ടാക്സ് സെമിനാർ.
വിദേശ ഇടപാടുകളും നികുതി നിയമങ്ങളും ലളിതമായി വിശദീകരിക്കുന്നതിൽ പ്രശസ്തനായ പി.ടി.തോമസാണ് സെഷൻ നയിക്കുന്നത്. 42 വർഷങ്ങളായുള്ള അനുഭവവും ആയിരക്കണക്കിന് NRIs നെ സഹായിച്ചിട്ടുള്ള പ്രായോഗിക അറിവും അദ്ദേഹത്തെ ഈ വിഷയത്തിൽ ഏറ്റവും വിശ്വസനീയമായ ശബ്ദങ്ങളിലൊന്നാക്കി മാറ്റുന്നു.
സെഷനിലെ പ്രധാന വിഷയങ്ങൾ
2025-2026 കാലയളവിലെ BIG AND BEAUTIFUL TAX ACT IMPACTS, അമേരിക്കയിൽ നിക്ഷേപിക്കുന്നതിന്റെ പ്രയോജനം എന്നീ വിഷയങ്ങളായും സെമിനാറിന്റെ ഭാഗമാകും.
വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിദേശത്തേക്ക് പണം അയയ്ക്കൽ, ഇന്ത്യയിലെ സ്വത്ത് ഇടപാടുകൾ, LRS നിയമങ്ങൾ, IRS–RBIചോദ്യങ്ങൾ, കൂടാതെ അമേരിക്കൻ നികുതി നിയമങ്ങൾ. ഈ വിഷയങ്ങളിൽ തെറ്റായ ധാരണകൾ പലർക്കും വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ സെമിനാർ സഹായിക്കും. കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാവരെയും സെമിനാറിലേക്കു ക്ഷണിച്ചുകൊള്ളുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
