വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ യുഎസിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്റി കട്‌ലര്‍. ചൈനയ്ക്കെതിരായ പ്രതിരോധശക്തി എന്ന നിലയിലാണ് കാലങ്ങളായി യുഎസ് ഇന്ത്യയെ കണ്ടിട്ടുള്ളതെന്നും അതിനെയാണ് ട്രംപ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നതെന്നും മുന്‍ യുഎസ് നെഗോഷ്യേറ്റര്‍ വെന്റി കട്‌ലര്‍ വ്യക്തമാക്കി.
അമേരിക്ക തന്നെയാണ് ചൈനയില്‍ നിന്നും ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്. നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് മാറുകയും ചെയ്തു. അതിനിടെയാണ് അമിതമായ വ്യാപാരച്ചുങ്കം ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പിച്ചത്. -വെന്റി കട് ലര്‍ പറഞ്ഞു. ഇന്ത്യാ-യുഎസ് ബന്ധം ഇനിയും വഷളായാല്‍ യുഎസിന്റെ ചൈനയ്ക്കെതിരായ മുഴുവന്‍ പദ്ധതികളും തകിടം മറിയുമെന്നും വെന്റി കട്‌ലര്‍ താക്കീത് നല്‍കി.
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് ഇന്ത്യയ്ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഓഗസ്ത് 27 മുതല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്