വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം അമേരിക്കയില്‍ തിരിച്ചടിച്ച് തുടങ്ങിയെന്ന് കണക്കുകള്‍. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഹോള്‍സെയില്‍ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് ജൂലൈയില്‍ 0.9 ശതമാനമാണ്‌മെന്നാണ് ലേബര്‍ സ്റ്റാറ്റിസ്‌ക്‌സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകള്‍ തെളിയിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകാനാണ് സാധ്യത.
2022 ജൂണിന് ശേഷം ആദ്യമായാണ് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്. ഹോള്‍സെയില്‍ പ്രെയിസിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്