രജത ജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കൺവെൻഷന്റെ കിക്കോഫ് അറ്റ്‌ലാന്റായിലെ സെന്റ് അൽഫോൻസാ ഫൊറോന പള്ളിയിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവരെ ഇടവകാംഗങ്ങൾ ഹാർദ്ദവമായി സ്വീകരിച്ചു.
സെന്റ് അൽഫോൻസാ പള്ളി വികാരി ഫാ. റൂബൻ താന്നിക്കൽ ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ അബ്രഹാം ആഗസ്തി (ട്രസ്റ്റി), ജൂലി സോജൻ, റെജിമോൻ മാത്യു, സിസ്റ്റർ അഞ്ജലി എന്നിവർ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. ആൻഡ്രൂസ് തോമസും സജി വർഗീസും കൺവെൻഷൻ രജിസ്‌ട്രേഷൻ നടപടികൾ വിശദമായി അവതരിപ്പിച്ചു.
ട്രസ്റ്റിമാരായ സോജൻ തോമസ്, തോമസ് ജോബ്, ഡെറിൻ സാജ് എന്നിവർ കൺവെൻഷൻ ടീമിനോട് ചേർന്ന് സഹകരിച്ചു. ഇടവകയിലെ ആവേശകരമായ പ്രതികരണം ടീം അംഗങ്ങൾക്ക് വളരെ സന്തോഷം പകർന്നു. സ്‌പോൺസർഷിപ്പ് ഉൾപ്പെടെ രജിസ്‌ട്രേഷനിൽ പങ്കുചേർന്ന ഇടവകയിലെ യുവജനങ്ങളുടെ പങ്കാളിത്തം ശ്ലാഘനീയമായിരുന്നു.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും കൊണ്ടാടുന്നു.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ചേർക്കുന്ന ഈ സംഗമം, വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, ആശയങ്ങൾ പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും.
ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.
ഈ മഹത്തായ ആത്മീയ, സാംസ്‌കാരിക സംഗമത്തിൽ പങ്കെടുക്കുവാൻ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ ക്ഷണിക്കുന്നു. രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു.
വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്‌ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.
അറ്റ്‌ലാന്റായിലെ പള്ളിയിലെ അച്ചന്റെയും ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 55 ലേറെ രജിസ്‌ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroConvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ബീനാ വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
