സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് കാലിഫോർണിയ ലിവർമോർ മിഷനിൽ ആവേശകരമായ പ്രതികരണം

NOVEMBER 25, 2025, 9:06 AM

ഷിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ കാലിഫോർണിയ ലിവർമോർ സെന്റ് തെരേസ ഓഫ് കൽക്കട്ട സീറോ മലബാർ  മിഷനിൽ വളരെ ഉത്സാഹപൂർവ്വം നവംബർ ഇരുപത്തിമൂന്നാം തീയതി നടന്നു.

കൺവെൻഷന്റെ ഭാഗമായി ഇടവകകൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും  രജിസ്‌ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളത്തിനെയും ഇടവക വികാരി ഫാദർ സിജോ തറക്കുന്നേൽ സ്‌കറിയയുടെ  നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു.

കൺവെൻഷൻ കോർഡിനേറ്റർമാരായ ജിസ്‌മോൻ ഓലിക്കൽ, ടോജോ തോമസ് (ട്രസ്റ്റി), ജോബി വരമ്പേൽ, ജോസ് ചുങ്കത്തു, ട്രസ്റ്റിമാരായ ജെയിംസ് ആലുങ്കൽ, ജോസഫ് താക്കോൽക്കാരൻ, ടോജോ തോമസ് എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ജോസ് ചാമക്കാല രജിസ്‌ട്രേഷൻ, സ്‌പോൺസർഷിപ്പ്, കൺവെൻഷൻ പരിപാടികൾ എന്നിവ വിശദീകരിച്ചു. സണ്ണി വള്ളിക്കളം ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്തു. 

vachakam
vachakam
vachakam


രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്. 2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ഷിക്കാഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്. കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്‌ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു.

നേരിട്ടുള്ള ഈ സന്ദർശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും പറയുകയുണ്ടായി. വിശ്വാസ സംരക്ഷണത്തിനും, ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കും ഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു. 

vachakam
vachakam
vachakam


ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്‌കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവെൻഷൻ ടീം ക്ഷണിക്കുന്നു.

ലിവർമോർ പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

vachakam
vachakam
vachakam

ബീനാ വള്ളിക്കളം



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam