ഇന്ത്യയ്‌ക്കെതിരെ എടുത്ത സമാനമായ നീക്കം; ചൈനയ്ക്കെതിരെ വീണ്ടും യു.എസ് താരിഫ് യുദ്ധം

SEPTEMBER 21, 2025, 8:11 PM

ഹൂസ്റ്റണ്‍: ചൈനയ്ക്കെതിരെ താരിഫ് യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരെ എടുത്തതിന് സമാനമായ നീക്കങ്ങളാണ് ട്രംപ് ഇപ്പോള്‍ ചൈനയ്ക്കെതിരെ നടത്തുന്നത്. 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തി ഉപരോധം ഏര്‍പ്പെടുത്താന്‍ ഒന്നിക്കണമെന്നാണ് ട്രംപ് ആവശ്യം. 50 ശതമാനം മുതല്‍ 100 ശതമാനം വരെ വിനാശകരമായ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍, റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ താന്‍ തയ്യാറാണ്. നാറ്റോയുടെ വിജയം നേടാനുള്ള പ്രതിബദ്ധത വളരെ കുറവാണ്. ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് റഷ്യയെക്കുറിച്ചുള്ള നിങ്ങളുടെ ചര്‍ച്ചാ നിലപാടിനെയും വിലപേശല്‍ ശക്തിയെയും വളരെയധികം ദുര്‍ബലപ്പെടുത്തുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.

നാറ്റോ അംഗങ്ങള്‍ ഉപരോധങ്ങളില്‍ യുഎസിനൊപ്പം ചേരുന്ന നിമിഷം താന്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്ക്കെതിരെയുള്ള ട്രംപിന്റെ ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രസ്താവന ആയാണ് ഇതിനെ കണക്കാക്കുന്നത്. 

റഷ്യയ്ക്കെതിരേ പ്രയോഗിച്ചതിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ് യുഎസ് പ്രസിഡന്റ് ചൈനയ്ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. ഈ മാരകമായ, എന്നാല്‍ പരിഹാസ്യമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചൈനയ്ക്കെതിരേയുള്ള താരിഫ് വളരെയധികം സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ട്രംപ് ചൈനയെ 30 ശതമാനം എന്ന തീരുവയിലാണ് നിലനിര്‍ത്തിയിരുന്നത്. അതേസമയം ഇന്ത്യക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കുള്ളതിനാല്‍ കൂടുതല്‍ എണ്ണ ചൈനയാണ് വാങ്ങുന്നതെന്ന കാര്യം പലപ്പോഴും ട്രംപ് സൗകര്യപൂര്‍വം വിസ്മരിക്കുകയും ചെയ്തിരുന്നു. 

റഷ്യന്‍ എണ്ണ വാങ്ങുന്നവരുടെ മേല്‍ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാറ്റോ രാജ്യങ്ങളോടും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ചൈന രംഗത്തുവന്നു. വാഷിങ്ടനിന് കര്‍ശനവും വ്യക്തവുമായ സന്ദേശത്തില്‍ ചൈന, യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയോ യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam