ഡാളസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് സ്ട്രീറ്റിലെ നിശാക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവെപ്പുണ്ടായത്.
ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ, ആയുധധാരിയായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വെടിവെപ്പിൽ മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. വെടിവെപ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
