വാഷിംഗ്ടൺ : ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് നിയമസഭാംഗം, കോറി ബുക്കർ 56, അലക്‌സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെപ്തംബർ 2 ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം സന്തോഷവാർത്ത പങ്കുവെച്ചത്.
'അലക്‌സിസ് എന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ അനുഗ്രഹങ്ങളിൽ ഒന്നാണ്,' അദ്ദേഹം കുറിച്ചു. തന്റെ ആന്തരിക ജീവിതത്തെ മെച്ചപ്പെടുത്താനും സ്‌നേഹിക്കുന്ന ഒരാളോടൊപ്പം ഒരു വീട് കെട്ടിപ്പടുക്കുന്നതിന്റെ സന്തോഷം കണ്ടെത്താനും അവൾ തന്നെ സഹായിച്ചെന്നും ബുക്കർ വ്യക്തമാക്കി.
അലക്‌സിസ് ലൂയിസുമായുള്ള പ്രണയം ബുക്കർ കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്.
നടി റൊസാരിയോ ഡോസനുമായി മൂന്ന് വർഷം മുമ്പ് വേർപിരിഞ്ഞതിന് ശേഷമാണ് അദ്ദേഹം പുതിയ ബന്ധം വെളിപ്പെടുത്തിയത്. വാഷിംഗ്ടണിലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്