വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട ഒരു അമേരിക്കക്കാരി കൂടി മരിച്ചു. ജൂഡി വെയ്ന്‍സ്റ്റീന്‍ ഹഗ്ഗായി എന്ന സ്ത്രീയാണ് മരിച്ചത്. ജൂഡിയുടെ ഭര്‍ത്താവ് ഗാഡ് ഹമാസ് കസ്റ്റഡിയില്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഭാര്യയുടെയും മരണം സ്ഥിരീകരിക്കുന്നത്. ഇരുവരും ഇസ്രയേല്‍-യുഎസ് പൗരത്വമുള്ളവരാണ്. ഹമാസ് തടവിലാക്കിയ എട്ട് അമേരിക്കക്കാരില്‍ രണ്ടു പേരാണ് ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജൂഡി വെയ്ന്‍സ്റ്റീന്‍ ഹഗ്ഗായിയെയും ഭര്‍ത്താവായ ഗാഡിനെയും കാണാതായിരുന്നത്. കിബ്ബട്ട്സ് നിറില്‍ നിന്ന് ഇവരെ ബന്ദികളാക്കിയെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കിബ്ബട്ട്‌സ് നിര്‍ ഓസിനു ചുറ്റുമുള്ള വയലുകളില്‍ നിന്നാണ് ദമ്പതികള്‍ അപ്രത്യക്ഷരായത്. ഇതിനു ശേഷം ഇവരെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.
ഗാഡിന്റെ മരണത്തെത്തുടര്‍ന്ന്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും തങ്ങളുടെ 'ഹൃദയം തകര്‍ന്നു' എന്ന് പ്രസ്താവിച്ചിരുന്നു.
''ഇന്ന്, ഞങ്ങള്‍ അവരുടെ നാല് കുട്ടികള്‍ക്കും ഏഴ് പേരക്കുട്ടികള്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, അവരോടൊപ്പം ഈ ദാരുണമായ വാര്‍ത്തയില്‍ ദുഃഖിക്കുന്നു,'' ജോ ബൈഡന്‍ ദമ്പതികളുടെ മകളുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്