ഷിക്കാഗോ: ഡിസംബർ 16ന് ഷിക്കാഗോയിലെ സി.ടി.എ ബസിനുള്ളിൽ 62 വയസ്സുകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച മൂന്ന് കൗമാരക്കാർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സൗത്ത് സിസറോ അവന്യൂവിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലായിരുന്നു ആക്രമണം നടന്നത്.
നീല ജാക്കറ്റ് ധരിച്ച കൗമാരക്കാരൻ, ഫർ ഹൂഡുള്ള ചുവന്ന ജാക്കറ്റ് ധരിച്ചവൻ, വെള്ള ഹൂഡുള്ള ഗ്രേ ജാക്കറ്റ് ധരിച്ചവൻ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഡിസംബർ 16 വൈകുന്നേരം 5:40ഓടെയാണ് സംഭവം. അക്രമത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു.
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏരിയ 4 ഡിറ്റക്ടീവുകളെയോ (312-746-8251) അല്ലെങ്കിൽ CPDTIP.com വഴിയോ വിവരമറിയിക്കണമെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.
ഈ വാർത്തയുടെ വിശദാംശങ്ങൾ ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റാണ് നൽകിയത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
