എസ് ബി അസംപ്ഷൻ അലുമ്‌നയ് ഓഫ് നോർത്ത് അമേരിക്ക അർദ്ധദിന കൺവെൻഷൻ

NOVEMBER 26, 2025, 11:50 PM

കർദ്ദിനാൾ കൂവക്കാട്ട്, മാർ തോമസ് തറയിൽ, രാജു നാരായണസ്വാമി വിശിഷ്ടാതിഥികൾ

അടുത്ത വർഷം ഷിക്കാഗോയിൽ നടക്കുന്ന എസ്ബി അസംപ്ഷൻ കോളേജ് അലുമ്‌നയ് ഓഫ് നോർത്ത് അമേരിക്കയുടെ അർദ്ധദിന കൺവെൻഷന്റെ പ്രാഥമിക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ, ഷിക്കാഗോയിലെ ഡിസ്‌പ്ലൈൻസ് ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി ഹാളിൽ 2026 ജൂലൈ ഒൻപതിന് വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു ഒരുമണിക്ക് സ്‌നേഹവിരുന്നോടെ സമാപിക്കും.

എസ്ബി കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർഥികളായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട്, ചങ്ങനാശേരി അതിരൂപത ആർച്ചുബിഷപ് മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എസ്ബി കോളേജ് ഗണിതശാസ്ത്രവിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ.എസ്. വെങ്കിടാചലം അയ്യരുടെ പുത്രനാണ് ഐഎഎസ് പ്രഥമ റാങ്ക് ജേതാവായ നാരായണസ്വാമി.

vachakam
vachakam
vachakam

എസ്ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, എസ്ബി കോളേജ് മുൻപ്രിൻസിപ്പൽ റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ എന്നിവരും കൺവെൻഷനിൽ അതിഥികളായി പങ്കെടുക്കും. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകാൻ പതിനഞ്ച് അംഗ സ്റ്റിയറിംഗ് കമ്മറ്റിയെ അലൂമ്‌നയ് നാഷണൽ കൗൺസിൽ തെരെഞ്ഞെടുത്തു. മാർത്തോമാസഭാംഗവും മലയാളി എൻജിനീയേഴ്‌സ് അസോസിയഷൻ മുൻപ്രസിഡന്റുമായ മാത്യു ദാനിയേൽ (ഐബിഎം) കൺവെൻഷന്റെ ചെയർമാൻ ആയിരിക്കും. 

സംഘടനയുടെ രക്ഷാധികാരി റവ. ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ, ഷിക്കാഗോ രൂപത), ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ, ദയാലു ജോസഫ് കാലിഫോർണിയ (കൺവെൻഷൻ കൊ-ചെയേഴ്‌സ്), പ്രൊഫ. ജെയിംസ് ഓലിക്കര, പ്രൊഫ. ഡോ. ആർ. ജയകൃഷ്ണൻ, ടോം പെരുമ്പായി, പിന്റോ കണ്ണമ്പള്ളി (നാഷണൽ കോ-ചെയർ), റവ. ഷിന്റോ വർഗീസ്, ജോർജ് ജോസഫ് വിലങ്ങോലിൽ, ബോബൻ കളത്തിൽ (കൺവെൻഷൻ കോർഡിനേറ്റർ), നീന പി. മുരിക്കൻ, ലീല മാരേട്ട്, ജോസുകുട്ടി നടക്കപ്പാടം, സാം ആന്റോ (സുവനീർ), ഷിബു അഗസ്റ്റിൻ(ഫിനാൻസ്), സജി മാടപ്പള്ളി എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകും.

പ്രൊഫ. ജോസ് തോമസിന്റെ നേതൃത്വത്തിൽ കാനഡയിൽനിന്ന് പൂർവ്വവിദ്യാർഥികൾ കൺവെൻഷനിൽ പങ്കെടുക്കും. ബുധനാഴ്ച എത്തിച്ചേരുന്നവർക്കായി ടൂർപാക്കേജുകൾ ആവിഷ്‌കരിക്കുമെന്നു ഷിക്കാഗോ ചാപ്റ്റർ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോൺ നടക്കപ്പാടം, കാർമൽ തോമസ്, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

തോമസ് ഡിക്രൂസ് തറപ്പിൽ (മീഡിയ&പബ്ലിക് റിലേഷൻസ്), മിസിസ് റോഷൻ ചെറിയാൻ (അലുമ്‌നയ് നാഷണൽ സെക്രട്ടറി), ഡോ. തോമസ് സെബാസ്റ്റ്യൻ, മനീഷ് തോപ്പിൽ, ജോസുകുട്ടി പാറക്കൽ, ജോളി കുഞ്ചെറിയ, മനോജ് തോമസ്, ജോർജ്ജ് ഇല്ലിക്കൽ, ചെറിയാൻ മാടപ്പാട്, ജോസഫ് കാളാശേരി, മിസിസ് ഷിജി ചിറയിൽ (കൾച്ചറൽ പ്രോഗ്രാം) എന്നിവർ വിവിധ പരിപാടികൾക്ക്  നേതൃത്വം നൽകും. കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡിസംബർ 27-ാം തീയതി ബെൽവുഡ്  സീറോ മലബാർ കത്തീഡ്രൽ ചാവറ ഹാളിൽ നടക്കുന്ന ഷിക്കാഗോ ചാപ്റ്ററിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നടത്തും.

തോമസ് ഡിക്രൂസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam