ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ാെഡാണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസില്‍ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദര്‍ശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ട ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കന്‍ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മില്‍ നടക്കാന്‍ പോകുന്നത്.
സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമായി സന്ദര്‍ശനം മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദര്‍ശനമാണിത്. മറ്റന്നാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിലെത്തുക. ഓവല്‍ ഓഫീസിലെ ഉഭയകക്ഷി കൂടിക്കാഴ്ച്ച, പ്രധാന സൈനിക - വ്യാപാര കരാറുകള്‍ എന്നിവ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. സൗദി കിരീടാവകാശിക്ക് ട്രംപ് അത്താഴ വിരുന്നൊരുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
