ന്യൂയോര്‍ക്ക്: വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും യുഎസില്‍ കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍, ഇരട്ട തീരുവ, എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവയെല്ലാം ചര്‍ച്ചയില്‍ വിഷയമായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വ്യാപാര ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ യുഎസ് അധിക തീരുവ ചുമത്തിയതിന് ശേഷം ആദ്യമായാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്. ഇത് ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണെന്ന് ജയശങ്കര്‍ പറഞ്ഞതായാണ് വിവരം. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
