റോക്‌ലാൻഡ് സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ പരി. കന്യാ മറിയത്തിന്റെ ഭക്തി നിർഭരമായ തിരുനാൾ വർണാഭമായി

SEPTEMBER 9, 2025, 12:43 AM

ന്യൂയോർക്ക്: സെപ്തംബർ 5, 6, 7 തിയതികളിൽ (വെള്ളി, ശനി, ഞായർ) പരി. കന്യാ മറിയത്തിന്റെ പിറവി തിരുന്നാൾ റോക്‌ലാൻഡ് സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഭക്തി  സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി.


ഇടവകയിലെ 94 പേരാണ് ഇക്കുറി പ്രസുദേന്തിമാരായത്. തിരുന്നാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും ഇംഗ്ലീഷ് കുർബാനയും കൂടാതെ സിസിഡി ഫെസ്റ്റ് 7 സ്റ്റാളുകളോടുകൂടി വിവിധ തരത്തിൽ ഉള്ള ഫുഡ് സ്റ്റാളുകൾ സജീവമായി.

vachakam
vachakam
vachakam


സിസിഡി ഫെസ്റ്റ് ന്യൂയോർക്ക് ഫൊറാനയിലുള്ള സിസ്‌റ്റേഴ്‌സും വൈദികരും ഉദ്ഘാടനം ചെയ്തു. തിരുന്നാൾ ദിവസം സെപ്തംബർ 7ന് ഞായറാഴ്ച വൈകുന്നരം 4ന്  ആഘോഷമായ തിരുന്നാൾ കുർബാന ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമികത്വത്തിൽ നടന്നു. തിരുന്നാൾ സന്ദേശം നൽകിയത് ഫാ. മാത്യു മേലേടത്ത് ആയിരുന്നു. ബ്രോൺസ് സീറോ മലബാർ ഇടവകയിലെ ചെണ്ട ടീമിന്റെ ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷണം കൂടെ കുട്ടികളുടെ വിശുദ്ധന്മാരുടെയും മാലാഖാമാരുടെയും വേഷത്തിൽ മുത്തുകുടകളോടെ ഉള്ള പ്രദക്ഷിണം വർണാഭമായി.

vachakam
vachakam
vachakam

പരിശുദ്ധ കുർബാനയുടെ ആശിർവാദത്തിനു ശേഷം ഇടവക ട്രസ്റ്റീ സിബി മണലേൽ തിരുന്നാൾ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞു. ഭക്തി നിർഭരമായ തിരുന്നാൾ ആഘോഷങ്ങൾ സ്‌നേഹ വിരുന്നോടെ സമാപിച്ചു.



vachakam
vachakam
vachakam

ജസ്റ്റിൻ ചാമക്കാല

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam