റവ. ഫാ. മാത്യു വറുഗീസ് കരുത്തലക്കൽ കോറപ്പിസ്‌കോപ്പ പദവിയിലേക്ക്

DECEMBER 18, 2025, 6:41 AM

യാക്കാബോയ സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ ഒരാളായ റവ. ഫാ. മാത്യു വറുഗീസ് കരുത്തലക്കൽ  കോറപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ഡിസംബർ 27-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ഓക്പാർക്ക്  സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് വി. കുർബ്ബാനയെ തുടർന്ന് കോറപ്പിസ്‌കോപ്പാ ശുശ്രൂഷകൾ നടത്തപ്പെടും.

ശുശ്രൂഷകൾക്ക് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മാർ തീത്തോസ് തിരുമേനി പ്രധാന കാർമ്മികനായിരിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകയിലെ വൈദികർ ശുശ്രൂഷയിൽ സംബന്ധിക്കുന്നതാണ്.

വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്‌നേഷ്യസ് പള്ളി ഇടവകാംഗമായ അച്ചൻ 1980ൽ ശെമ്മാശുപട്ടവും 1986ൽ വൈദിക പട്ടവും സ്വീകരിച്ചു. 1983-84 കാലഘട്ടത്തിൽ ശ്രേഷ്ഠ ബസേലിയോസ് പൗലൂസ് ദ്വീതീയൻ വാവായുടെ സെക്രട്ടറി ആയി പ്രവർത്തിച്ചു.

vachakam
vachakam
vachakam

തുടർന്ന് അഖില മലങ്കര യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. മികച്ച സംഘാടകനും സുവിശേഷപ്രസംഗകനുമായ അച്ചൻ കേരളത്തിൽ നാലുന്നാക്കൽ, പള്ളം, ഉള്ളായം, ഒളശ്ശ, പൊൻകുന്നം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ 31 വർഷം അമേരിക്കൻ ഭദ്രാസനത്തിൽ വൈദികനായി സേവനം അനുഷ്ഠിക്കുന്നു. ഇപ്പോൾ ഓക്പാർക്ക്  സെന്റ് ജോർജ് യാക്കോബായ പള്ളി അസോസിയേറ്റ് വികാരി, മിനിസോട്ട സെന്റ് സൈമൺസ് യാക്കോബായ പള്ളിയുടെ വികാരിയായും പ്രവർത്തിക്കുന്നു.

വെട്ടിക്കൽ സെമിനാരി, മലേക്കുരിശു ദയാറ എന്നീ സെമിനാരികളിൽ വൈദിക വിദ്യാഭ്യാസം നേടി. ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയും എല്ലാവിധ പ്രാർത്ഥനകളും നേരുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ലിജു പോൾ (വികാരി) 224-730-4082, മാമൻ കുരുവിള (വൈസ് പ്രസിഡന്റ്) 630-205-8887, ജിബിൻ ജേക്കബ് (ട്രഷറർ) 848-248-9288, ജോജു കെ. ജോയി (സെക്രട്ടറി) 224-610-9652

ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam