വാഷിംഗ്‌ടൺ: ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ ആന്റിഫ പ്രസ്ഥാനത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"അപകടകാരിയായ, തീവ്ര ഇടതുപക്ഷ ദുരന്തകാരിയായ, ആന്റിഫയെ ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു'' ട്രംപ് വ്യാഴാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രഖ്യാപനം നടത്തി.
ആന്റിഫ എന്നത് 'ആന്റി ഫാസിസ്റ്റ് ആക്ഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ്. യൂറോപ്പിലെ ഫാസിസ്റ്റ് സംഘടനകൾക്കെതിരായ പ്രതിരോധങ്ങളോടെ 1920 -കൾ മുതൽക്കുതന്നെ ഇങ്ങനെ ഒരു മുന്നേറ്റം നിലവിലുണ്ട്.
ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ഇടതുപക്ഷ സംഘടനകൾക്കുള്ള പിന്തുണ നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വീഡിയോ പ്രസ്താവനയിൽ ട്രംപ് പറഞ്ഞിരുന്നു.
"ഫാസിസ്റ്റ് വിരുദ്ധർ" എന്നതിന്റെ ചുരുക്കപ്പേരായ ആന്റിഫ, തീവ്ര ഇടതുപക്ഷ ചായ്‌വുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു പൊതു പദമാണ്, അത് ഒരു ഏക സ്ഥാപനമല്ല. ഫാസിസ്റ്റുകളെയും നവ-നാസികളെയും ചെറുക്കുന്ന ഗ്രൂപ്പുകളാണ് അവയിൽ ഉൾപ്പെടുന്നത്.
അതുകൊണ്ട് തന്നെ ഒരു വികേന്ദ്രീകൃത പ്രസ്ഥാനത്തെ ഫലപ്രദമായി ഒരു തീവ്രവാദ സംഘടനയായി ഭരണകൂടം എങ്ങനെ മുദ്രകുത്തുമെന്ന് വ്യക്തമല്ല. അതിന് കൃത്യമായ ഒരു കേഡർ സ്വഭാവമോ അധികാര ഘടനയോ ഇല്ല. ലോകവ്യാപകമായി അത് പ്രവർത്തിക്കുന്നതും ഒരേ ശൈലിയിലല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്