സി.ഐ.എയ്ക്ക് വെനസ്വേലയിൽ പ്രത്യേക ഓപ്പറേഷനുകൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വാഷിംഗ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒരു റിപ്പോർട്ടർ ചോദിച്ചതോടെയാണ് ട്രംപ് ഇത് സ്ഥിരീകരിച്ചത്. “വെനസ്വേല അവരുടെ ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും ശൂന്യമാക്കി അവിടുത്തെ തടവുകാരെയും രോഗികളെയും യുഎസിലേക്കയച്ചു. അവരെ ഇപ്പോൾ തിരികെ അയക്കുകയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.
വെനസ്വേല അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് എന്നും കടലിലൂടെ വരുന്ന ഡ്രഗ് ട്രാഫിക്കിംഗിനെതിരെ അമേരിക്കൻ സൈന്യം നടപടിയെടുക്കുന്നുമുണ്ട് എന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് ഇനി അമേരിക്കയിൽ സ്ഥലം ഇല്ല എന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം സി.ഐ.എ.ക്ക് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യമാക്കി നടപടി എടുക്കാൻ അനുമതിയുണ്ടോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ "ആ ചോദ്യം മോശമല്ല, പക്ഷേ അതിന് ഞാൻ മറുപടി പറയുന്നത് വിഡ്ഢിത്തമായിരിക്കും” എന്നാണ് ട്രംപ് പ്രതികരിച്ചത്.
വെനസ്വേല തീരത്ത് ഒരു മയക്കുമരുന്ന് കപ്പലിനെതിരേ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു എന്നും അത് ഒരു നാർക്കോ-ടെററിസ്റ്റ് സംഘവുമായി ബന്ധപ്പെട്ട കപ്പലായിരുന്നു എന്നും അമേരിക്കൻ സൈന്യത്തിന് നഷ്ടമൊന്നുമില്ല എന്നും ട്രംപ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്