യു.എസും ഇസ്രയേലും ഇറാനിലെ സ്ഥിതി താറുമാറാക്കുന്നു; പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍ പ്രസിഡന്റ്

JANUARY 11, 2026, 7:14 PM

ടെഹ്‌റാന്‍: ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ  പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സര്‍ക്കാര്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

രാജ്യത്ത് കലാപങ്ങളുണ്ടാക്കി യുഎസും ഇസ്രയേലും ഇറാനിലെ സ്ഥിതി താറുമാറാക്കുകയാണെന്നും മസൂദ് കുറ്റപ്പെടുത്തി. ശത്രുക്കള്‍ വിദേശത്തു നിന്നു ഇറാനിലേക്ക് ഭീകരരെ കടത്തിവിട്ടിരിക്കുകയാണെന്നും അവര്‍ രാജ്യത്തിനകത്തും പുറത്തും ചിലര്‍ക്ക് പരിശീലനം നല്‍കിയെന്നും അവര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നും പ്രസിഡന്റ് പറഞ്ഞു. 

ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കേണ്ടത് തന്റെ കടമയാണെന്നും എന്നാല്‍ രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അതിലും വലിയ ഉത്തരവാദിത്തമെന്നും പെസഷ്‌കിയാന്‍ ആരോപിച്ചു. കലാപകാരികളുടെ ശ്രമം സമൂഹത്തെ ഇല്ലാതാക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ജനങ്ങള്‍ കലാപകാരികളില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam