ആഗസ്റ്റ് 31ന് ഞായറാഴ്ച ഷിക്കാഗോയിൽ നടക്കുന്ന ഏറ്റവും പ്രശസ്ത ഗ്ലോബൽ വടംവലി മൽസരത്തിന് ഒരുക്കങ്ങൾ പരിപൂർണതയിൽ

AUGUST 28, 2025, 1:57 PM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മൽസരം ആഗസ്റ്റ് 31ന് മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ അരങ്ങേറുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അജയ്യനായ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലി മത്സരത്തിന് ചുക്കാൻ പിടിക്കുന്നത് ആറാം പ്രാവശ്യം. ഈ വർഷം 11-ാമത് അന്താരാഷ്ട്ര വടംവലി മൽസരം പുതിയ വേദിയിലാണ് നടത്തുന്നത്. 6834 ടെംപസ്റ്റർ മോർട്ടൻഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടി നടക്കുന്നതെന്നും കൂടുതൽ ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ സജ്ജമായ സൗകര്യങ്ങളുള്ള സ്ഥലമാണ് അതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ പറഞ്ഞു.

എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടത്തിക്കഴിഞ്ഞെന്നും സെക്രട്ടറി രാജു മാനുങ്കൽ അറിയിച്ചു. സാധാരണ രണ്ടു  ദിവസമായി നടത്തിയിരുന്ന വടംവലി മൽസരവും ഫൂഡ് ഫെസ്റ്റിവലും വിശാലമായ സ്ഥലം സൗകര്യം ഉള്ളതിനാൽ ഒറ്റ ദിവസം തന്നെ മനോഹരമായി നടത്തുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് സണ്ണി ഇïിക്കുഴി അറിയിച്ചു. വടംവലി ആഘോഷത്തിന്റെ വിജകരമായ നടത്തിപ്പിന് സ്‌പോൺസർമാരിൽ നിന്ന് വലിയ പിന്തുണയാണ് കിട്ടിയതെന്ന് ട്രഷറർ ബിജോയ് കാപ്പൻ പറഞ്ഞു.

vachakam
vachakam
vachakam


ടൂർണമെന്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മോർട്ടൻ ഗ്രോവ് മേയർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടന്നും ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് അറിയിച്ചു. വടംവലിയും ഫൂഡ് ഫെസ്റ്റും മനോഹരമാക്കാനാവശ്യമായ സാമ്പത്തിക കാര്യങ്ങൾ അടക്കം വിജയകരമായി പുരോഗമിക്കുകയാണെന്ന് ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേത്ത് അറിയിച്ചു.

ഈ മലയാളി മാമാങ്കം ഏറ്റവും വിപുലമായ തോതിൽ നടത്തുന്നതിനു വേണ്ടി സഹകരിച്ച് എല്ലാ സ്‌പോൺസർമാരോടും നന്ദിയുണ്ടെന്നും ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ അറിയിച്ചു. ഷിക്കാഗോയിൽ നടക്കുന്നത് വടംവലിയുടെ ലോകകപ്പു മൽസരമാണെന്നും ഇത് ലൈവായി കാണാൻ അവസരമുണ്ടെന്നും പിആർഒ മാത്യു തട്ടാമറ്റം അറിയിച്ചു.

vachakam
vachakam
vachakam

5 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ വാങ്ങിക്കാനും ആസ്വദിക്കുവാനുമുള്ള അവസരമുണ്ടാവുമെന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ ജോസ് മണക്കാട്ട് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ ഈ മൽസരത്തിൽ കരുത്ത് തെളിയിക്കാൻ എത്തിച്ചേരും.

അമേരിക്കക്കു പുറത്തുനിനുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മൽസരം ഉണ്ടായിരിക്കും. ആഗസ്റ്റ് 31ന് രാവിലെ 8.45ന് മൽസര ഉദ്ഘാടനം നടക്കും. കൃത്യം ഒൻപതിനു തന്നെ വടംവലി മൽസരം ആരംഭിക്കും. വൈകിട്ട് അഞ്ചോടു കൂടി വിജയികളെ പ്രഖ്യാപിക്കും. 7 മണി മുതൽ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.

ഏറ്റവും വലിയ  സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്

vachakam
vachakam
vachakam

വളരെ വലിയ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത എന്നതുകൊണ്ടു തന്നെ അത്യാവേശത്തിലാണ് വടംവലി പ്രേമികൾ. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോൺസർ. രണ്ടാ
സ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോൺസർ.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റാണ് സ്‌പോൺസർ. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോള റാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്‌പോൺസർമാർ.

വനിതകളുടെ മൽസരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്‌പോൺസർ. രണ്ടാം സമ്മാനം 1500 ഡോളറാണ്. ജെയ്‌സ് പുതുശേരിയിലാണ് രണ്ടാം
 സ്ഥാനം സ്‌പോൺസർ ചെയ്തിരിക്കുന്നത്.

ആവേശമേറ്റാൻ അതിഥികൾ

മത്സരത്തിന് അധിക ഊർജ്ജം പകരാൻ കേരളത്തിൽ നിന്നുള്ള എം.എൽ.എമാരുടെ സംഘവും ഇത്തവണ വടംവലി വേദിയിൽ എത്തിച്ചേരും. മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എ, പ്രമുഖ സിനിമ നിർമാതാവും നടനുമായ മാണി സി. കാപ്പൻ എം.എൽ.എ, കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ബിജു കെ. സ്റ്റീഫൻ, സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയൻ എന്നിവരും ഈ ആവേശപ്പൂരത്തിന്റെ ഭാഗമാകും.

പാർക്കിങ്

മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുണ്ട്‌. അതുകൂടാതെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനം, കമ്യൂണിറ്റി സെന്റർ പരിസരം എന്നിവടങ്ങളിലും പാർക്കിങ് സൗകര്യമുണ്ട് ആളുകളെ എത്തിക്കാൻ ഷട്ടിൽ സർവീസ് നടത്തുന്ന 3 വാഹനങ്ങളുമുണ്ടായിരിക്കും.

പുതിയ അഡ്രസ് ശ്രദ്ധിക്കുക: Morton Grove Park District Stadium, 6834 Dempster St., Morton Grove, Illinois 60053.

വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630-935-9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630-673-3382

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam