പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരം ഡോ. സജിമോൻ ആന്റണിക്ക് സമ്മാനിച്ചു

JANUARY 29, 2026, 9:22 AM

പ്രവാസി ഭാരതി ദിവസുമായി ബന്ധപ്പെട്ട അമേരിക്കയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്‌സലൻസ് അവാർഡ് ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണിക്ക് നൽകി ആദരിച്ചു. 2026ലെ 24 -ാമത് പ്രവാസി ഭാരതീയ ദിവസിന്റെ ആഘോഷ ചടങ്ങിൽ വച്ചായിരുന്നു അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചത്. ജനുവരി 11 തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ കീർത്തി പത്രവും പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളായ മലയാളികളുടെ പ്രവർത്തന മികവിനെ ആദരിച്ചുകൊണ്ട് ഓരോ വർഷവും പ്രവാസി ഭാരതി നൽകുന്ന അവാർഡ് ആണ് ഗ്ലോബൽ എക്‌സലൻസ്. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായ സജിമോൻ ആന്റണി, സംഘടനയിൽ അംഗമായത് മുതൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങളിൽ ഉടനീളം കാഴ്ചവെച്ച സ്ഥാനമോ, പദവികളോ നോക്കാതെയുള്ള നിസ്വാർത്ഥ സേവനത്തെ ആദരിച്ചു കൊണ്ടാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.


vachakam
vachakam
vachakam

സാമൂഹ്യ സേവനം ലക്ഷ്യമാക്കിയ അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തി എന്ന നിലയിലാണ് ഈ അവാർഡിന് പൂർണ്ണ അർഹനാകുന്നത്. ഫൊക്കാനയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം അമേരിക്കയിലും കേരളത്തിലും ഡോ. സജിമോൻ ആന്റണി നടത്തിയ പ്രവർത്തനക്കൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്.

പ്രവാസി ഭാരതിയുടെ ചെയർമാനായ പ്രവാസി ബന്ധു ഡോ. അഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ അവാർഡ് ദാനം നടത്തിയത്. പ്രവാസി പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് മികച്ച സംഘാടകനും മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമാണ്. ഇന്ത്യയിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി 80കൾ മുതൽ പ്രവർത്തനമാരംഭിച്ച അഹമ്മദിന്റെ പ്രവർത്തന വിധേയമാണ് ഇന്ന് കാണുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെ അടിസ്ഥാനം.

ആദ്യകാലങ്ങളിൽ പ്രവാസി ക്ഷേമത്തിനുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ അഹമ്മദിന്റെ സാമൂഹിക ബോധവും ദീർഘവീക്ഷണവും മനസ്സിലാക്കി നിരവധി പേർ അദ്ദേഹത്തിനു പിന്നിൽ അണിനിരന്നു. പ്രവാസി ക്ഷേമം നടപ്പാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവാസി ബന്ധു അഹമ്മദ് തന്റെ ആയുസ്സിന്റെ ഭൂരിഭാഗവും ഒഴിഞ്ഞുവെച്ചത്. മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയായിരുന്നു ഡോ. അഹ്മ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശിഷ്ട പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങൾ എല്ലാ വർഷവും തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും പ്രവാസി രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam