വാഷിങ്ടണ്‍:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായി ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ അക്രമിക്കായുള്ള അന്വേഷണം തുടരുന്നു. അക്രമിയുടേതെന്ന് കരുതുന്ന ഫോട്ടോ എഫ്ബിഐ പുറത്തുവിട്ടു. തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവിന്റെ ഫോട്ടോയാണ് എഫ്ബിഐ പുറത്തുവിട്ടത്.
സംഭവത്തിന് ശേഷം ക്യാംപസില്‍ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും എഫ്ബിഐ പുറത്തിവിട്ടു. എഫ്ബിഐ ഡയറക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ ചാടിയിറങ്ങി ക്യാംപസിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് കൂടി കടന്നു പോകുന്ന ആക്രമിയുടെ ദൃശ്യം പങ്കുവച്ചത്.
കിർക്കിനെ വെടിവയ്ക്കാൻ ഉപയോഗിച്ചതായി കരുതുന്ന തോക്ക് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ കിർക്ക് പ്രസംഗിച്ച വേദിക്ക് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് വെടിയുതിർത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിയുതിർത്ത ശേഷം അക്രമി ഇവിടെ നിന്ന് അടുത്തുള്ള ഒരു കെട്ടിടത്തിലൂടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് കണക്കാക്കുന്നത്.
ബുധനാഴ്ച ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നിരുന്നാലും, വെടിവയ്പ്പിൽ ഇരുവർക്കും പങ്കില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെ വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം പൊതുജനങ്ങളില്‍ നിന്നും എഫ്ബിഐ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് എഫ്ബിഐ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്