അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7:30ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ് ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്.
35കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു.
പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്.
ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന