ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു

JULY 10, 2026, 3:03 AM

വാഷിംഗ്ടൺ ഡി.സി : തീർത്തും അണുവിമുക്തമല്ല എന്ന ആശങ്കയെത്തുടർന്ന്, അമേരിക്കയിൽ 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദ്ദേശം നൽകി.

25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ യു.എസ്. എഫ്.ഡി.എ തിരിച്ചുവിളിക്കുന്നു.

കണ്ണിലുണ്ടാകുന്ന വീക്കങ്ങൾക്കും അണുബാധകൾക്കും സാധാരണയായി നിർദ്ദേശിക്കാറുള്ള പ്രിസ്‌ക്രിപ്ഷൻ കൺതുള്ളി മരുന്നായ 'പ്രെഡ്‌നിസൊലോൺ അസറ്റേറ്റ് ഒഫ്താൽമിക് സസ്‌പെൻഷൻ' വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടു. ഇന്ത്യൻ കമ്പനിയായ 'ലുപിൻ ലിമിറ്റഡ് ' നിർമ്മിച്ച് വിതരണം ചെയ്ത 25.3 ലക്ഷത്തിലധികം കുപ്പി മരുന്നുകളാണ് ഇത്തരത്തിൽ പിൻവലിക്കുന്നത്. മരുന്നിൽ അപരിചിതമായ (foreign material) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

vachakam
vachakam
vachakam

ഇതിനെ ഒരു 'ക്ലാസ് II' തിരിച്ചുവിളിക്കലായാണ് എഫ്.ഡി.എ തരംതിരിച്ചിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി താൽക്കാലികമോ വൈദ്യസഹായത്തോടെ ഭേദമാക്കാവുന്നതോ ആയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം, എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. 2026 ജൂലൈ മുതൽ 2028 ഫെബ്രുവരി വരെ കാലാവധിയുള്ള വിവിധ ബാച്ചുകളിലെ മരുന്നുകളാണ് പിൻവലിച്ചിട്ടുള്ളത്. ഈ മരുന്ന് ഉപയോഗിച്ച ശേഷം കണ്ണിൽ വേദനയോ, കാഴ്ച മങ്ങലോ, അസ്വസ്ഥതകളോ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam