ഒന്റാരിയോ ലിബറൽ പാർട്ടി എട്ട് വർഷത്തിനിടെ മൂന്നാമത്തെ നേതാവിനെ നവംബർ 21-ന് തിരഞ്ഞെടുക്കാനിരിക്കുകയാണ്. പാർട്ടിയെ പഴയ ശക്തിയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഈ മത്സരം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്ഥാനാർഥികൾ $150,000 എൻട്രി ഫീസ് നൽകണം. പ്രചാരണ ചെലവിന്റെ പരമാവധി പരിധി $1 മില്യൺ ആണ്. ജൂലൈ 31-നകം 250 പാർട്ടി അംഗങ്ങളുടെ ഒപ്പുകളോടെ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 7 വരെ പുതിയ അംഗങ്ങളെ ചേർക്കാം. നവംബർ 9 മുതൽ 20 വരെ ഓൺലൈൻ വോട്ടെടുപ്പ് നടക്കും.
ഈ തിരഞ്ഞെടുപ്പ് പാർട്ടിയെ ഒരുമിപ്പിക്കാനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും സഹായിക്കുമെന്നാണ് പാർട്ടി പ്രസിഡന്റ് കാതറിൻ മക്ഗാരി പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പ് 2029 അല്ലെങ്കിൽ 2030 വരെ പ്രതീക്ഷിക്കുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മുൻ നേതാവ് ബോണി ക്രോംബി നേരത്തെ രാജിവെച്ചതോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമ്മർദ്ദം വർധിച്ചു. ഇപ്പോൾ ജോൺ ഫ്രേസർ ഇടക്കാല നേതാവാണ്. ക്രോംബിയുടെ നേതൃത്വത്തിൽ പാർട്ടി നിയമസഭയിൽ 14 സീറ്റുകൾ നേടി. എന്നിരുന്നാലും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്കു സ്വന്തം സീറ്റ് നേടാനായില്ല. മുൻ നേതാവ് സ്റ്റീവൻ ഡെൽ ഡൂക്കക്കും ഇതേ അവസ്ഥ നേരിട്ടിരുന്നു. ഇതോടെ എംപിപിയല്ലാത്ത ഒരാളെ നേതാവാക്കുന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച തുടരുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ലിബറൽ എംപി നേറ്റ് എർസ്കൈൻ-സ്മിത്ത് ആണ് പ്രധാന സ്ഥാനാർഥിയായി കണക്കാക്കപ്പെടുന്നത്. കൂടാതെ പാർട്ടിയിലെ മറ്റു ചില നേതാക്കളും മത്സരിക്കാനൊരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത