വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനം ഓടിച്ച് കയറ്റിയ ആള്‍ അറസ്റ്റില്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു കയറ്റിയത്.
സംഭവം നടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിക്കുന്നതും വാഹനത്തിന്റെ ചിത്രം എടുക്കുന്നതും കാണാം.
കഴിഞ്ഞ വര്‍ഷം ജനുവരിയിലും മെയിലും സുരക്ഷാ കവാടത്തില്‍ സമാനമായ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റിന്റെ പാര്‍പ്പിട സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറും അമേരിക്കന്‍ റെഡ് ക്രോസ് ആസ്ഥാനത്തിന് സമീപവുമാണ് സംഭവം നടന്നത്.
അതേസമയം വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്