നവംബർ 20 'ട്രാൻസ്‌ജെൻഡർ ദിനം' സാൻ അന്റോണിയോയിൽ ആചരിച്ചു

NOVEMBER 20, 2025, 11:54 PM

സാൻ അന്റോണിയോ: ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് നേരെയുള്ള കൊലപാതകങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായുള്ള ട്രാൻസ് ഡേ ഓഫ് റിമംബറൻസ് (Trans Day of Remembrance) ദിനമായി നവംബർ 20നെ സാൻ അന്റോണിയോ മേയർ ഗീന ഓർട്ടിസ് ജോൺസ് (Gina Ortiz Jones) ആചരിച്ചു. നഗരത്തിലെ ആദ്യത്തെ പരസ്യമായി LGBTQ+ മേയറാണ് ഇവർ.

രാജ്യത്ത് ട്രാൻസ്‌ജെൻഡർ കൊലപാതകങ്ങൾ ഏറ്റവും കൂടുതലായി നടക്കുന്ന സംസ്ഥാനം ടെക്‌സാസാണെന്ന് ഒരു സോഷ്യൽ മീഡിയ വീഡിയോയിൽ മേയർ ജോൺസ് ചൂണ്ടിക്കാട്ടി. വർണ്ണവിവേചനം നേരിടുന്ന ട്രാൻസ് വനിതകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും അവർ പറഞ്ഞു.

സാൻ അന്റോണിയോ പോലീസ് ഡിപ്പാർട്ട്‌മെന്റുമായി (SAPD) ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കുള്ള വിശ്വാസക്കുറവിനെക്കുറിച്ചും മേയർ സംസാരിച്ചു.

vachakam
vachakam
vachakam

SAPD ജീവനക്കാർ തെറ്റായ ലിംഗപദവി ഉപയോഗിച്ച് (Misgendering) അഭിസംബോധന ചെയ്യുന്നുവെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു.

2017 മുതൽ ടെക്‌സാസിൽ കൊല്ലപ്പെട്ട ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ കെന്നി മക്ഫാഡൻ ഉൾപ്പെടെയുള്ളവരുടെ കേസ് റിപ്പോർട്ടുകളിൽ ടഅജഉ തെറ്റായി ലിംഗപദവി രേഖപ്പെടുത്തിയിരുന്നു.

പോലീസ് സേനയും LGBTQ+ കമ്മ്യൂണിറ്റിയും തമ്മിൽ വിശ്വാസം വളർത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മേയർ അഭിപ്രായപ്പെട്ടു. 'നമ്മുടെ ട്രാൻസ് അയൽക്കാർക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?' എന്നും അവർ ചോദിച്ചു.

vachakam
vachakam
vachakam

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam