വാഷിങ്ടൺ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
"അത് ബുദ്ധിപരമായിരുന്നില്ല," എന്ന് ട്രംപ് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.വീണ്ടുവിചാരമില്ലാത്ത, പ്രാദേശിക നയതന്ത്രത്തെ അസ്ഥിരപ്പെടുത്തുന്ന നീക്കമായിരുന്നു ഖത്തറിൽ നടത്തിയ ആക്രമണമെന്നായിരുന്നു അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്.
ഇത്തരം നീക്കം നടത്തുന്നതിന് മുൻപ് തന്നോടുകൂടി ആലോചിക്കണമായിരുന്നുവെന്നും മുൻകൂട്ടി അറിയിക്കണമായിരുന്നുവെന്നും നെതന്യാഹുവിനോട് അമർഷത്തോടെ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
ആക്രമണം നടത്താൻ തനിക്ക് ഒരു ചെറിയ അവസരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ആ അവസരം പ്രയോജനപ്പെടുത്തി എന്നുമാണ് നെതന്യാഹുവിന്റെ ന്യായീകരണം. ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന നെതന്യാഹുവിന്റെ വാദത്തിന്, ഹമാസിന് ദോഹയിൽ ഓഫീസ് നൽകിയത് മധ്യസ്ഥ ചർച്ചയ്ക്കാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഖത്തർ ആക്രമണത്തിന് ശേഷം രണ്ട് തവണ ട്രംപ് നെതന്യാഹുവിനെ വിളിച്ചിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
