ഹണ്ട് കൗണ്ടി(ടെക്‌സസ്): നോർത്ത് ടെക്‌സസ് ഡെപ്യൂട്ടി ഫയർ ചീഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സൗത്ത് ഹണ്ട് കൗണ്ടി ഫയർ റെസ്‌ക്യൂ പുറത്തുവിട്ട വിവരമനുസരിച്ച്, 27 വയസ്സുള്ള ഓസ്റ്റിൻ കൂളി ആണ് അപകടത്തിൽ മരിച്ചത്. കൗഫ്മാൻ പോലീസ് ഓഫീസർ എന്ന നിലയിലുള്ള ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം.
ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS) നൽകുന്ന വിവരമനുസരിച്ച്, ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34ഉം കൗണ്ടി റോഡ് 2186ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നത്.
സ്റ്റേറ്റ് ഹൈവേ 34ലൂടെ തെക്കോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന 2013 മോഡൽ ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിലേക്ക്, എതിർദിശയിൽ വന്ന 2005 മോഡൽ ഹോണ്ട അക്കോർഡ് (ഹോണ്ട ഓടിച്ച കൂളി) അശ്രദ്ധമായി കടന്നുകയറി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട ഓടിച്ചിരുന്ന കൂളിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
ഹണ്ട് കൗണ്ടിയിലെയും കൗഫ്മാൻ സിറ്റിയിലെയും കമ്മ്യൂണിറ്റികളെയും പൗരന്മാരെയും സേവിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. 'ചീഫ് കൂളി ഒരു മികച്ച ഭർത്താവും, അച്ഛനും, ഓഫീസറും, അഗ്‌നിശമന സേനാംഗവും, നേതാവുമായിരുന്നു.
അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യും, നിരവധി ജീവിതങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം ഭാവിയിലേക്കും നിലനിൽക്കും,' ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
