വാഷിങ്ടൺ ഡി.സിയിലെ വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പിൽ പരിക്കേറ്റ രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് അംഗങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് വ്യക്തമാക്കി അധികൃതർ. ബുധനാഴ്ച രാത്രി നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ ആക്രമണത്തെ “ദുഷ്കർമ്മം, വിദ്വേഷത്തിന്റെ ആക്രമണം, ഭീകരപ്രവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഞങ്ങളുടെ രാജ്യത്തിനെതിരെയുള്ള ഒരു കുറ്റകൃത്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതി അഫ്ഗാനിസ്ഥാനിൽ നിന്ന് 2021-ൽ ആണ് അമേരിക്കയിൽ പ്രവേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതി 2024-ൽ അഭയാർഥി അപേക്ഷ നൽകി, 2025 ഏപ്രിലിൽ ട്രംപ് ഭരണകാലത്ത് തന്നെ അത് അംഗീകരിക്കുകയും ചെയ്തു. എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം സംഭവത്തെ തുടർന്ന് അഫ്ഗാൻ പൗരന്മാരുടെ എല്ലാ ഇമിഗ്രേഷൻ അപേക്ഷയും താൽക്കാലികമായി നിർത്തി. എഫ്ബിഐ ഈ വെടിവെപ്പിന് അന്തർദേശീയ ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയും, ഭീകര സംഘടനകളുടെ സ്വാധീനമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
