സണ്ണി വെയ്ൽ: ടെക്‌സസിലെ സണ്ണി വെയ്‌ലിൽ 2023ൽ നടന്ന വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റസമ്മതം നടത്തി. 27കാരനായ ക്വാണ്ടവിയസ് ഗോമിലിയയ്ക്കാണ് കോടതി 12 വർഷം തടവ് ശിക്ഷ വിധിച്ചത്.
2023 ജൂൺ 4ന് റിവര്‍സ്റ്റോൺ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് ടൈഷ മെറിറ്റ് എന്ന യുവതി വെടിയേറ്റ് മരിച്ചത്.
കാറിലിരിക്കുകയായിരുന്ന ടൈഷയ്ക്കും കുടുംബത്തിനും നേരെ മുഖംമൂടി ധരിച്ചെത്തിയ പ്രതി വെടിയുതിർക്കുകയായിരുന്നു. ടൈഷയുടെ സഹോദരനും 8നും 10നും ഇടയിൽ പ്രായമുള്ള അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. സണ്ണി വെയ്‌ലിൽ 20 വർഷത്തിന് ശേഷം നടക്കുന്ന ആദ്യ കൊലപാതകമാണിത്.
കൊലപാതകത്തിന് ശേഷം ഒരു വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതിയെ 2024 ജൂണിൽ മിസിസിപ്പിയിൽ വെച്ചാണ് പിടികൂടിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതി കഴിഞ്ഞ ആഴ്ചയാണ് കോടതിയിൽ കുറ്റം സമ്മതിച്ചത്.
സണ്ണി വെയ്ൽ പോലീസ്, മെസ്‌ക്വിറ്റ്, കരോൾട്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ, എഫ്.ബി.ഐ എന്നിവരുടെ സംയുക്ത അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അന്വേഷണ സംഘത്തെ മലയാളിയായ സണ്ണി വെയ്ൽ മേയർ സജി ജോർജ് അഭിനന്ദിച്ചു.
ഇത്തരം കുറ്റകൃത്യങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന നഗരത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
അമേരിക്കയിൽ ഇറാൻ ആക്രമണ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ച് വൈറ്റ് ഹൗസ് എന്ന്
ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി
അമേരിക്കൻ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിപ്പിച്ചു