ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്‍ഷിക ഇറക്കുമതിയെക്കുറിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസില്‍വച്ച് അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ അമേരിക്കന്‍ കര്‍ഷകര്‍ക്കായി 12 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, തായ്‌ലന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും ബാധിച്ച കാര്‍ഷിക മേഖലയെ വീണ്ടും സമ്മര്‍ദത്തിലാക്കുന്നു എന്ന കര്‍ഷകരുടെ ആശങ്ക കണക്കിലെടുത്താണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ രാജ്യത്തിന്റെ സ്വത്തും നട്ടെലുമാണെന്നും ആരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ രാജ്യങ്ങള്‍ നമ്മെ മുതലെടുക്കുകയും ചെയ്തതിനാല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ താരിഫ് കര്‍ശനമാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിനായി കനേഡിയന്‍ വളങ്ങളെയും താരിഫില്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
