ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

NOVEMBER 1, 2025, 10:52 PM

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.

ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്‌കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്.

ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam


അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടിളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


vachakam
vachakam
vachakam

വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ജപമാല മാസത്തിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam