ന്യൂജെഴ്‌സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ മൂലം, ഈ വർഷം സെപ്തംബർ 1ന് നടത്താനിരുന്ന മോഹൽലാൽ ഷോ 'കിലുക്കം 2025' മാറ്റി വെയ്ക്കാൻ സംഘാടകർ നിർബ്ബന്ധിതരാകുകയും, പ്രസ്തുത ഷോ 2026 ആദ്യ പാദത്തിലേക്ക് (First Quarter) മാറ്റി വെച്ചതായും പ്രോഗ്രാമിന്റെ നാഷണൽ സ്‌പോൺസറായ വിൻഡ്‌സർ എന്റർടൈൻമെന്റ് അറിയിച്ചു. 2025ൽ തന്നെ ഷോയുടെ ആതിഥേയത്വം വഹിക്കാൻ പ്രമോട്ടർമാർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും, അവരുടെ നിയന്ത്രണത്തിന് അതീതമായ ചില ഘടകങ്ങൾ കാരണം ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നു.
ഈ മാറ്റം ഉണ്ടാക്കിയ അസൗകര്യത്തിൽ പ്രമോട്ടർമാർ ഖേദിക്കുന്നു, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു!! 2026 ആദ്യ പാദത്തിലേക്ക് (First Quarter) ഈ പരിപാടി നടത്താൻ റീഷെഡ്യൂൾ ചെയ്തിരിക്കുന്നതായി സംഘാടകർ അറിയിച്ചു. മോഹൻലാലിനും സംഘത്തിനും വിസ ലഭിച്ചാലുടൻ, പുതിയ ഷോ തീയതി ഔദ്യോഗികമായി അടുത്ത മാസം തന്നെ പ്രഖ്യാപിക്കും.
അതേസമയം, ന്യൂജേഴ്‌സിയിൽ നടത്താനിരുന്ന ഈ പരിപാടിക്ക് മുൻകൂർ ടിക്കറ്റ് എടുത്തവർക്ക് അതേ ടിക്കറ്റിൽ അതേ നിരക്കിൽ തന്നെ 2026ൽ നടത്തുന്ന ഷോയിൽ പങ്കെടുക്കാമെന്ന് ന്യൂജെഴ്‌സി പ്രൊമോട്ടർമാരായ ബൈജു വർഗീസും ഷിജോ പൗലോസും അറിയിച്ചു. ഏതെങ്കിലും കാരണവശാൽ പണം തിരികെ വേണ്ടവർ ബൈജു വർഗീസിനെയോ ഷിജോ പൗലോസിനെയോ നേരിട്ട് ബന്ധപ്പെടാം.
അപ്രതീക്ഷിതമായുണ്ടായ സംഭവ വികാസങ്ങളിൽ നിർവ്യാജം ഖേദിക്കുകയും, എല്ലാവരുടേയും ക്ഷമയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും സംഘാടകർ ഒരിക്കൽ കൂടി നന്ദി അറിയിക്കുകയും ചെയ്തു. 2026ൽ മോഹൻലാലിനെ സ്വാഗതം ചെയ്യുന്നതിനും, 'കിലുക്കം' ഷോ ഒരു വൻ വിജയമാക്കിത്തീർക്കുവാൻ ട്രൈസ്റ്റേറ്റ് കാത്തിരിക്കുന്നു!
ഷോയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും ഇമെയിൽ/ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി മാത്രം പങ്കിടുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് 914-349-1559, ഷിജോ പൗലോസ് 201-238-9654.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
