ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് 'ജേർണി ടു ബെത്‌ലഹേം' എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങൾ അവിസ്മരണീയമായി. ഓൺലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ അലീഷാ എസ്.വി.എം. ക്രിസ്തുമസ് സന്ദേശം നൽകി. മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിച്ചു.
ന്യൂ ജേഴ്‌സി കാറ്ററേറ്റ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളി, നോർത്ത് കരോലിന ഷാർലെറ്റ് സെന്റ് മേരിസ് സിറോ മലബാർ കത്തോലിക്കാ പള്ളി, ഫിലാഡെൽഫിയ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ടെക്‌സാസ് ഹൂസ്റ്റൻ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ടെക്‌സാസ് ഹൂസ്റ്റൻ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെന്റ് മേരിസ് സിറോ മലബാർ കത്തോലിക്കാ പള്ളി, ടെക്‌സാസ് പിയർലൻഡ് സെന്റ് മേരിസ് സിറോ മലബാർ കത്തോലിക്കാ പള്ളി, ന്യൂ ജേഴ്‌സി സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവങ്ങളിൽ നിന്നും മിഷൻ ലീഗ് അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്തുമസ് കരോളുകളും ഓൺലൈൻ മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്