ന്യൂയോര്‍ക്ക്: മിനിയാപൊളിസിലെ കത്തോലിക്ക സ്‌കൂളില്‍ പ്രാര്‍ത്ഥനയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി 'കുട്ടികളെ കൊലപ്പെടുത്തുന്നതില്‍ അമിത ആസക്തി' ഉള്ള ആളായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. രണ്ട് കുട്ടികളെ കൊല്ലുകയും 18 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത റോബിന്‍ വെസ്റ്റ്മാന് പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല എന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒ'ഹാര പറഞ്ഞു.
വെടിവച്ചയാള്‍ക്ക് കുട്ടികളെ കൊല്ലുക എന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട കുട്ടികളെ കുടുംബം തിരിച്ചറിഞ്ഞു. എട്ട് വയസ്സുള്ള ഫ്‌ലെച്ചര്‍ മെര്‍ക്കലും പത്ത് വയസ്സുള്ള ഹാര്‍പ്പര്‍ മോയ്സ്‌കിയും ആണ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്