വാഷിംഗ്‌ടൺ: താൻ ഒരിക്കലും തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന തീരുമാനം എപ്പോഴെങ്കിലും പുനഃപരിശോധിക്കുമോ എന്ന് പോഡ്‌കാസ്റ്റ് അവതാരകയായ ജാമി കെർൺ ലിമ ചോദിച്ചപ്പോൾ, "ഇല്ല, ഒരിക്കലും" എന്ന് മിഷേൽ ഒബാമ മറുപടി നൽകി.
അമേരിക്ക ഒരു വനിതാ പ്രസിഡന്റിനെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് അടുത്തിടെ മിഷേൽ ഒബാമ പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു.
"അതുകൊണ്ടാണ് മത്സരിക്കുന്നതിനെക്കുറിച്ച് എന്നെ നോക്കരുത് എന്ന് ഞാൻ പറയുന്നത്, കാരണം നിങ്ങളെല്ലാം കള്ളം പറയുകയാണ്. നിങ്ങൾ ഒരു സ്ത്രീയെ സ്വീകരിക്കാൻ തയ്യാറല്ല." ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ അവർ പറഞ്ഞു.
അമേരിക്കയിലെ പുരുഷന്മാർക്ക് ഒരു സ്ത്രീ നേതൃത്വം നൽകുന്നത് ഇഷ്ടമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മുൻ പ്രഥമ വനിത പറഞ്ഞു.
"നമുക്ക് വളരാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഒരു സ്ത്രീക്ക് നയിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ധാരാളം പുരുഷന്മാർ ഇപ്പോഴും ഉണ്ട്, ഞങ്ങൾ അത് കണ്ടു," മിഷേൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
