ജന്മദിനത്തില്‍ ബരാക്കിനെ 'കൂള്‍ ഗൈ' എന്ന് വിളിച്ച് ആഘോഷിച്ച് മിഷേല്‍ ഒബാമ. 'എന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ച ഒരു നിമിഷം പോലും ഞങ്ങളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടായിട്ടില്ല'- അവര്‍ വ്യക്തമാക്കി. വിവാഹമോചന കിംവദന്തികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ അവര്‍ വ്യക്തമാക്കി.
അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജനങ്ങളുടെ ഇടില്‍ പ്രിയങ്കരനുമായ ബരാക് ഒബാമയ്ക്ക് ഇന്നലെ 64 വയസ്സ് തികഞ്ഞു. ലോകമെമ്പാടും നിന്ന് ആശംസകള്‍ ഒഴുകിയെത്തിയെങ്കിലും, ഏറ്റവും അര്‍ത്ഥവത്തായ ഒന്ന്, അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയില്‍ നിന്നായിരുന്നു.
ഒബാമയോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത മിഷേല്‍, 'എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍, എന്റെ ഉറ്റ സുഹൃത്ത്, എന്റെ എല്ലാം! @BarackObama, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും, നീ ഇപ്പോഴും എനിക്കറിയാവുന്ന ഏറ്റവും കൂള്‍ ഗൈ ആണ്.' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രമില്‍ ഇട്ട പോസ്റ്റാണ്.
ബരാക്കിന്റെ പ്രതികരണവും അതേ ഊഷ്മളമായ സ്വരത്തില്‍ തന്നെ വന്നു: 'ലവ് യു, മൈക്ക്! എല്ലാ ജന്മദിന ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി.'എന്നായിരുന്നു ഒബാമയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
