വാഷിംഗ്ടണ്‍: മിയാമിയില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നേതാവായ ഐലീന്‍ ഹിഗിന്‍സിന് അട്ടിമറിജയം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എമീലിയോ ഗൊണ്‍സാലസിനെ തോല്‍പിച്ചാണ് മൂന്നുദശകത്തിന് ശേഷം മിയാമിയില്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്. നഗരത്തിന്റെ ആദ്യ വനിതാ മേയറാവും ഹിഗിന്‍സ്.
സ്പാനിഷ് സമൂഹത്തിനു ഭൂരിപക്ഷമുള്ള മിയാമിയില്‍ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികള്‍ക്കെതിരെ ഉറച്ച നിലപാടാണു ഹിഗിന്‍സ് സ്വീകരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന് തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി (34) നവംബറില്‍ ജയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും കുമോയെ ആണ് ട്രംപ് പിന്തുണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
