മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് ഗംഭീരവിജയം

APRIL 23, 2024, 12:39 AM

ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷന്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് ജോണി ചക്കാലക്കൽ, വൈസ് പ്രസിഡന്റ് മനോജ് താനത്ത്, സെക്രട്ടറി സിംല കൂവപ്ലാക്കൽ, ജോയിന്റ് സെക്രട്ടറി ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

കെ.സി.എ.എസ്.എഫ്. വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ട് മുഖ്യാഥിതിയായിരുന്നു.മയാമി ക്‌നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത്. ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അന്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൺവെൻഷന്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു.


vachakam
vachakam
vachakam

ജോണി & മേഴ്‌സി ചക്കാലക്കൽ, കുഞ്ഞുമോൻ & സിംല കൂവപ്ലാക്കൽ, മനോജ് & സിമി താനത്ത്, ബൈജു & സിന്ധു വണ്ടന്നൂർ, ജിമ്മി & ഡയാന തേക്കുംകാട്ടിൽ, സിബി & ഷീന ചാണശ്ശേരിൽ, റോജി & റോഷ്‌നി കണിയാംപറമ്പിൽ, ബെന്നി & ഷിനു പള്ളിപറമ്പിൽ, സഞ്ജയ് & ജെസ്സി നടുപറമ്പിൽ, സന്തോഷ് & ഷീബ പുതിയറ, ജെയ്‌മോൻ & മഞ്ജു വെളിയന്തറയിൽ, ജെയ്‌സൺ & സംഗീത തേക്കുംകാട്ടിൽ, മൈക്കൾ & ഷീല കുറികാലായിൽ, ജെയിംസ് & ബിബി പച്ചിക്കര, രാജൻ & ലിസി പടവത്തിൽ, അശോക് & ജോമോൾ വട്ടപ്പറമ്പിൽ, അബ്രഹാം പുതിയിടത്തശ്ശേരിൽ എന്നിവരിൽ നിന്ന് കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ട് രജിസ്‌ട്രേഷൻ സ്വീകരിച്ചു.

കൺവെൻഷന്റെ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കെ.സി.സി.എൻ.എ. പ്രസിഡന്റ്  നന്ദി അറിയിക്കുകയും കൂടുതൽ കൂടുതൽ കുടുംബങ്ങൾ പ്രത്യേകിച്ച് യുവജനങ്ങളും മുന്നോട്ട് വരികയും 15-ാമത് കെ.സി.സി.എൻ.എ. കൺവെൻഷന്റെ ഭാഗമാവുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.


vachakam
vachakam
vachakam

ഇത്തവണത്തെ കൺവൻഷനിൽ യുവജനങ്ങൾക്കായി ഒട്ടേറെ  പരിപാടികളും ആസൂത്രണം ചെയ്യുവരുന്നതായി പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.

ബൈജു ആലപ്പാട്ട്

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam