ഐ. വർഗീസിനു കേരള അസോസിയേഷൻ ഓഫീസിൽ മീറ്റ് & ഗ്രീറ്റ് സംഘടിപ്പിച്ചു

NOVEMBER 18, 2025, 12:46 AM

ഡാളസ്: 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനു ഡാളസ്  കേരള അസോസിയേഷൻ ഓഫീസിൽ മീറ്റ് & ഗ്രീറ്റ് സംഘടിപ്പിച്ചു.

നവംബർ 16 ഞായറാഴ്ച വൈകുന്നേരം 5:30 മണിക്ക് അസോസിയേഷൻ ഹാളിലാണ് പരിപാടി നടന്നത്. ഐ. വർഗീസിന്റെ വൈവിധ്യപരമായ പുരോഗമന ചിന്താഗതിയും, ജനാധിപത്യ, മനുഷ്യത്വപരമായ അനുപമ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്‌നേഹാദരങ്ങൾക്കു പാത്രമായി തീർത്തു.

ഇതെല്ലാം തന്നെ അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക് ഒരു കാരണമായിരുന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ നിഷ്പക്ഷതയോടെ സമീപിക്കുന്ന അദ്ദേഹം  അമേരിക്കയിലെ കല സാംസ്‌കാരിക സമന്വയത്തിന്റെയും സാമൂഹിക ലയനത്തിന്റെയും വിസ്മയകരമായ സംഘടയായി കേരള അസോസിയേഷൻ ഓഫ് ഡാളസിനെയാക്കി തീർത്തു.

vachakam
vachakam
vachakam


സണ്ണി ജേക്കബ്, പി.ടി. സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമ്മൻ, ഐ.സി.ഇ.സി പ്രസിഡന്റ് മാത്യു നൈനാൻ, ഐ.സി.ഇ.സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി. ജോർജ്, ടോമി കളത്തിൽ വീട്ടിൽ, ബേബി കൊടുവത്തു, അനശ്വരം മാമ്പിള്ളി തുടങ്ങിയവർ മാഞ്ഞു പോകാത്ത മായിക്കുവാൻ കഴിയാത്ത ഓർമ്മകൾ പങ്കുവെച്ചു. 

സാഹിത്യക്കാരൻ ജോസ് ഓച്ചാലിൽ, ആൻസി ജോസ്, പൗലോസ്, ടോമി നെല്ലുവേലിൽ, കമ്മറ്റി അംഗങ്ങളായ ഫ്രാൻസിസ് എ. തോട്ടത്തിൽ, ദീപക് നായർ, നേബു കുര്യയാക്കോസ് തുടങ്ങി ഒട്ടേറെ പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

vachakam
vachakam
vachakam

നിങ്ങളുടെ പിന്തുണയാണ് എന്റെ കരുത്ത്. നിങ്ങളുടെ സ്‌നേഹാദരങ്ങൾക്കു നന്ദി..എന്നും നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും.. എന്നും ഐ. വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam