അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത

JANUARY 21, 2026, 6:52 AM

കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തവയാണ്.

മീസിൽസ് രോഗത്തെ രാജ്യം പൂർണ്ണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്. രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്‌കൂളുകളിലെ വിദ്യാർത്ഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ് .

ക്ലെംസൺ, ആൻഡേഴ്‌സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

രോഗബാധിതരിൽ ഭൂരിഭാഗവും വാക്‌സിൻ എടുക്കാത്ത കുട്ടികളാണ്. 2025ൽ ടെക്‌സസിൽ 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഉട്ടാ, അരിസോണ എന്നിവിടങ്ങളിലും രോഗബാധയുണ്ട്.

വാക്‌സിൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പ്രസ്താവനകൾ വാക്‌സിനേഷൻ തോത് കുറയാൻ കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam